കോഴിക്കോട് : ഇന്ധന വിലവർദ്ധനയിലും തൊഴിലില്ലായ്മയിലും കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ സൈക്കിൾ റാലിയ്ക്ക് തുടക്കമായി. ജില്ലയിൽ 250 കേന്ദ്രങ്ങളിലാണ് റാലി. ശനിയാഴ്ചയും തുടരും. നടക്കാവ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൈക്കിൾ റാലി ജില്ലാ സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. അരുൺ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പിങ്കി പ്രമോദ്, ആർ.ഷാജി, മേഖലാ സെക്രട്ടറി അരുൺ സി. ആനന്ദ്, ജാസിർ അഹമ്മദ് എന്നിവർ പങ്കെടുത്തു. 17 ബ്ലോക്ക് കേന്ദ്രങ്ങളിൽ 6 മുതൽ 10 വരെ സത്യാഗ്രഹം നടക്കും. 10ന് വൈകിട്ട് നാലിന് നടക്കുന്ന ചക്രസ്തംഭന സമരത്തോടെയാണ് സത്യഗ്രഹം അവസാനിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |