SignIn
Kerala Kaumudi Online
Saturday, 20 April 2024 8.55 AM IST

ജുവലറി നിക്ഷേപ തട്ടിപ്പ്: ഒരാൾ കൂടി അറസ്റ്റിൽ

crime

നാദാപുരം: കോടികളുടെ സ്വർണവും പണവും നിക്ഷേപമായി സ്വീകരിച്ച ശേഷം കബളിപ്പിച്ചുവെന്ന കേസ്സിൽ കല്ലാച്ചി ന്യൂ ഗോൾഡ് പാലസ് ജുവലറി ഉടമകളിൽ ഒരാൾ കൂടി അറസ്റ്റിലായി. കുറ്റ്യാടി വടയം വെളളംപറമ്പത്ത് റുംഷാദിനെയാണ് (29) നാദാപുരം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇന്നലെ രാവിലെ ഇയാൾ വടയത്തെ വീട്ടിലെത്തിയെന്ന വിവരം കിട്ടിയതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നാദാപുരം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

വളയം ജാതിയേരിയിലെ തയ്യുളളതിൽ കുഞ്ഞാലി ഉൾപ്പെടെ നാലു പേരുടെ പരാതിയിലാണ് റുംഷാദിനെ അറസ്റ്റ് ചെയ്തത്. ന്യൂ ഗോൾഡ് പാലസ് ജുവലറിയുടെ കല്ലാച്ചി ശാഖയിൽ മാത്രം ഏതാണ്ട് ആറു കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. ഇതേ രീതിയിൽ കുറ്റ്യാടി, പയ്യോളി ശാഖകളിലെ നിക്ഷേപകരെയും കബളിപ്പിച്ചിട്ടുണ്ട്. ഇതിനകം നൂറിലേറെ പരാതികൾ ലഭിച്ചുകഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.