വടകര: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൂർവസൂരികൾ നടത്തിയ പോരാട്ടങ്ങളെ അപഹസിച്ച് ചരിത്രം തിരുത്താൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ പുതുതലമുറ ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് എൽ.ജെ.ഡി ദേശീയ നിർവാഹക സമിതി അംഗം കെ.പി.മോഹനൻ എം.എൽ. എ പറഞ്ഞു.
സോഷ്യലിസ്റ്റ് ആചാര്യനായിരുന്ന വടകരയുടെ പ്രഥമ എം.പി ഡോ.കെ.ബി മേനോന്റെ ചരമ വാർഷികദിനത്തോടുനുബന്ധിച്ച് ജനത ലേബർ യൂനിയൻ ഒരുക്കിയ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിനോദ് ചെറിയത്ത് അദ്ധ്യക്ഷത വഹിച്ചു. ജെ.എൽ.യു സംസ്ഥാന ജനറൽ സെക്രട്ടറി നീലിയോട്ട് നാണു, എൽ.ജെ.ഡി ജില്ലാ സെക്രട്ടറി പി.പി.രാജൻ, ടി.എൻ മനോജ്, പി.ടി.കെ ബാബു എന്നിവർ സംസാരിച്ചു.
നേരത്തെ റസ്റ്റ് ഹൗസ് അങ്കണത്തിലെ ഡോ.കെ.ബി മേനോൻ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |