SignIn
Kerala Kaumudi Online
Thursday, 25 April 2024 11.01 PM IST

കോഴിക്കോട് ഡി.സി.സിയ്ക്ക് പുതിയ സാരഥി , അഡ്വ.കെ.പ്രവീൺകുമാർ സ്ഥാനമേറ്റു

dcc
കോഴിക്കോട് ഡി.സി.സി പ്രസിഡന്റായി അഡ്വ.കെ.പ്രവീൺകുമാർ ചുമതലയേൽക്കുന്നു

കോഴിക്കോട്: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ സാരഥിയായി അഡ്വ.കെ.പ്രവീൺകുമാർ ചുമതലയേറ്റു. മുൻ ഡി.സി.സി പ്രസിഡന്റ് യു രാജീവനിൽ നിന്നാണ് സ്ഥാനം ഏറ്റെടുത്തത്.

കെ.പി.സി.സി മുൻ പ്രസിഡന്റ് കെ മുരളീധരൻ എംപി സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യു രാജീവൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനൻ മധുരം നൽകി പ്രസിഡന്റിനെ അഭിനന്ദിച്ചു.തുടർന്ന് നേതാക്കൾ ചേർന്ന് പുഷ്പഹാരം അണിയിച്ചു.

ജില്ലയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രാതിനിധ്യമില്ലാത്ത ഒരു ബൂത്ത് പോലും ഇനിയുണ്ടാവില്ലെന്ന് ചുമതലയേറ്റ ശേഷം അഡ്വ.കെ പ്രവീൺകുമാർ പറഞ്ഞു. എല്ലാ പുതിയ അംഗങ്ങൾക്കും രാഷ്ട്രീയ വിദ്യാഭ്യാസം നൽകും. പ്രവർത്തകരുടെ സഹകരണത്തോടെ മൂന്നു വർഷത്തിനുള്ളിൽ ജില്ലയുടെ കോൺഗ്രസ് ആസ്ഥാന മന്ദിരമെന്ന സ്വപ്നം സാക്ഷാത്കരിക്കും. പ്രസിഡന്റെന്ന നിലയിലും വ്യക്തിപരമായും എനിക്ക് ഗ്രൂപ്പ് ഉണ്ടാവില്ല. എന്നാൽ ഗ്രൂപ്പുണ്ടെന്നത് ആർക്കും അയോഗ്യതയുമാകില്ല. ഗ്രൂപ്പ് കാരണം അയോഗ്യത നേരിടുകയും ഗ്രൂപ്പ് ഇല്ലാത്തിന്റെ പേരിൽ തള്ളിപ്പോവുകയും ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമം നടത്തുമെന്നും പ്രവീൺകുമാർ പറഞ്ഞു.

എം.കെ രാഘവൻ എംപി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ.ടി സിദ്ദിഖ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ സുബ്രഹ്മണ്യൻ, അഡ്വ പി.എം നിയാസ്, കെ.പി.സി.സി വക്താവ് കെ.സി അബു, കേരള കോൺഗ്രസ് നേതാവ് സി.എം ജോർജ്ജ് ,യു.ഡി.എഫ് ജില്ലാ പ്രസിഡന്റ് കെ ബാലനാരായണൻ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, എൻ.എസ്.യു അഖിലേന്ത്യ സെക്രട്ടറി ശൗര്യ വീർ , എ.ഐ.സി.സി അംഗം ഡോ. ഹരിപ്രിയ, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ അഡ്വ ഐ മൂസ, ബാലകൃഷ്ണകിടാവ്, വി.എം ചന്ദ്രൻ, സത്യൻ കടിയങ്ങാട്, കെ.പി ബാബു, സുനിൽ മടപ്പള്ളി, കെ.എം ഉമ്മർ, സി.വി കുഞ്ഞികൃഷ്ണൻ, അച്ചുതൻ പുതിയേടത്ത്, അഡ്വ കെ ജയന്ത് , എൻ.കെ അബ്ദുറഹ്‌മാൻ, ചോലക്കൽ രാജേന്ദ്രൻ, രത്നവല്ലി ടീച്ചർ, കെ.ടി ജെയിംസ്, ജോൺ പൂതക്കുഴി, കെ.പി രാജൻ, മാജുഷ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.

കെ.പി.എസ്.ടി.എ തുടങ്ങിയ പോഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രസിഡന്റിനെ ഉപഹാരം നൽകി ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.