വടകര: ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വടകര റൂറൽ ബാങ്കിന്റെ എം.കൃഷ്ണൻ സ്മാരക അവാർഡ് വിതരണം എം.വി.ശ്രേയാംസ് കുമാർ എം.പി നിർവ്വഹിച്ചു. പ്രസിഡൻ്റ് എ.ടി ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. അദ്ദേഹം കാഷ് അവാർഡ് നൽകി. എ ക്ലാസ് മെമ്പർമാരുടെ മക്കൾക്കുള്ള ഉപഹാര സമർപ്പണം വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും ജീവനക്കാരുടെ മക്കൾക്കുള്ള ഉപഹാരം സഹകരണ സംഘം അസി. രജിസ്ട്രാർ ടി.സുധീഷും വിതരണം ചെയ്തു. ആയിഷ ഉമ്മർ (അഴിയൂർ), പി ശ്രീജിത്ത് (ഒഞ്ചിയം), ബിജുള (വില്യാപ്പള്ളി), സവിത മണക്കുനി (തിരുവള്ളൂർ), എം.ജി സന്തോഷ് കുമാർ, സി ഭാസ്കരൻ, സോമൻ മുതുവന, കെ.പി സജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ സ്വാഗതവും സെക്രട്ടറി കെ.പി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |