കോഴിക്കോട്: ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലബാർ കലാപത്തെ സംഘപരിവാർ ദുർവ്യാഖ്യാനിക്കുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.സ്വരാജ് പറഞ്ഞു. എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓൺലൈനായി സംഘടിപ്പിച്ച മലബാർ കലാപം സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വരാജ്. വർഗീയ ലഹളയാണെന്ന് സ്ഥാപിക്കാൻ സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്നവരെ വർഗീയ വാദികളായി ചിത്രീകരിക്കണം, അതിനു വേണ്ടിയാണ് വാരിയൻ കുന്നനെതിരെ വർഗീയാരോപണം ഉന്നയിക്കുന്നത്. വാരിയൻകുന്നൻ എന്തായിരുന്നുവോ അതിന് വിപരീതമായാണ് ഇപ്പോൾ നടക്കുന്ന പ്രചാരണം. ബ്രിട്ടന്റെ ഭാഷ്യമാണ് വർഗീയ വാദികൾ ഏറ്റെടുത്തിരിക്കുന്നത്. മതനിരപേക്ഷമായി ചിന്തിക്കുന്നവരെ പോലും വർഗീയ വാദികളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദുഷ്പ്രചാരണം നടത്തുന്നതെന്നും സ്വരാജ് പറഞ്ഞു. കോഴിക്കോട് സർവകലാശാല ചരിത്ര വിഭാഗം അദ്ധ്യാപകൻ ഡോ. പി.ശിവദാസൻ, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.ബി ബഷീർ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |