വടകര: നാടിനെ വിഭജിക്കുന്ന കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞിപ്പള്ളി ടൗണിൽ നില്പ് സമരം നടത്തി. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ സമരം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കെ റെയിൽ പ്രതിരോധസമിതി ചെയർമാൻ അജ്മാൻ ഇസ്മായിൽ ഹാജി അദ്ധ്യക്ഷത വഹിച്ചു. വി.പി പ്രകാശൻ, സി. നിജിൽ, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, സി സുഗതൻ, വി.കെ അനിൽകുമാർ, ഹാരിസ് മുക്കാളി, കെ.പി രവീന്ദ്രൻ, കാസിം നെല്ലോളി, കെ ഭാസ്കരൻ, കെ.പി വിജയൻ, സോമൻ കൊളരാട്, പാമ്പള്ളി ബാലകൃഷ്ണൻ, നസീർ വീരോളി, സി.കെ സാജിത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |