കോഴിക്കോട്: വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന വിശപ്പുരഹിത ഭവനം ട്രീറ്റ് പദ്ധതി നിർവഹണത്തിനായി ആരംഭിച്ച മൊബൈൽ ആപ് ലോഞ്ചിംഗ് നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് നിർവഹിച്ചു. നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷണ വിഭവങ്ങൾ കടകളിൽ നിന്ന് തിരഞ്ഞെടുത്ത് സൗജന്യമായി വാങ്ങാനുള്ള സംവിധാനമാണ് ട്രീറ്റ് പദ്ധതി.ഉദാരമതികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അർഹരായവരുടെ വിവരങ്ങൾ പ്രാദേശികമായി ശേഖരിച്ച് ആപ്പിൽ രേഖപ്പെടുത്തുന്നതോടെ സഹായം ലഭിച്ചു തുടങ്ങും. സംസ്ഥാന ഭാരവാഹികളായ ഒ. മുഹമ്മദ് അൻവർ, ടി.കെ നിഷാദ് സലഫി, അനീസ് തൂത, ഉമർ മുഖ്താർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |