കോഴിക്കോട്: ഗവ. സൈബർ പാർക്കിൽ മൂന്ന് കമ്പനികൾ കൂടി പ്രവർത്തനം ആരംഭിച്ചു. യു.എസിലെ ന്യൂജെഴ്സി ആസ്ഥാനമായ പ്രൊട്ട്ര്രകഡ് ഹാർബർ, കോഴിക്കോട്ടെ എം.വൈ.എം ഇൻഫോടെക്ക്, നെറ്റ്വർത്ത് സോഫ്റ്റ്വെയർ സൊലൂഷൻസ് എന്നിവയാണ് കമ്പനികൾ. പ്രൊട്ട്ര്രകഡ് ഹാർബറിന്റെ ഇന്ത്യയിലെ ആദ്യ കേന്ദ്രമാണ്. സോഫ്റ്റ്വെയർ കമ്പനിയായ എം.വൈ.എം ഇൻഫോടെക്കിന്റെ ഉപഭോക്താക്കൾ ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങളാണ്.ബിസിനസ് സ്ഥാപനങ്ങൾക്ക് ആവശ്യമായ നിർമിത ബുദ്ധി, മെഷീൻ ലേണിംഗ് അടിസ്ഥാനമാക്കിയുള്ള ഫിൻടെക് സോഫ്റ്റ്വെയറുകൾ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പാണ് നെറ്റ്വർത്ത്. സൈബർ പാർക്ക് ജനറൽ മാനേജർ വിവേക് നായർ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |