കുറ്റ്യാടി: നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന തീക്കുനി- ആയഞ്ചേരി റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചു.
കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ, വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, എ.ടി.ഒ ജയകുമാർ.കെ, എ.ഡി സുജീഷ് പി. വടകര, തൊട്ടിൽപാലം ഇൻസ്പക്ടർമാരായ പ്രമോദ് എ, സജീവൻ.കെ.എം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |