മുക്കം: കേരള ഗവ. കോൺട്രാക്ടേർസ് ഫെഡറേഷൻ മുക്കം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കം നഗരസഭ ഓഫീസിന് മുന്നിൽ ധർണ നടത്തി. കാലോചിതമായി പരിഷ്കരിക്കേണ്ട നിരക്ക് വർദ്ധന അനുവദിക്കുക, കരാറുകാർക്ക് നൽകാനുള്ള കുടിശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. ജില്ലാ ജനറൽ സെക്രട്ടറി കെ.എം.സഹദേവൻ ഉദ്ഘാടനം ചെയ്തു. പി.പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ടി.കുഞ്ഞോയി, പി.രവീന്ദ്രൻ, വി.പി.അരവിന്ദൻ, പി.ആഷിഖ്, എൻ.കെ.രഘുപ്രസാദ്, എ.പി.സുനിൽ എന്നിവർ പ്രസംഗിച്ചു. കെ.ടി.സി.മമ്മദ്, കെ.കെ.ഫിറോസ്ഖാൻ, പി.കെ.സുനീഷ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |