കോഴിക്കോട്: ഇന്ത്യയിലെ മുൻനിര ബിസിനസ് സ്കൂളായി മാറിയ ഐ.ഐ.എം കോഴിക്കോടിന്റെ 25ാം വാർഷികത്തോടനുബന്ധിച്ച് തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി. ഐ.ഐ.എം കോഴിക്കോട് ഡയറക്ടർ ദേബാശിഷ് ചാറ്റർജിയും ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റർ ജനറൽ നിർമ്മലദേവിയും ചേർന്ന് പ്രത്യേക കവറിന്റെ പ്രകാശനം നിർവഹിച്ചു.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒരുക്കിയ ലളിതമായ ചടങ്ങിൽ ഫാക്കൽറ്റി അംഗങ്ങളും ജീവനക്കാരും വിദ്യാർത്ഥികളും പോസ്റ്റൽ ജീവനക്കാരും മാത്രമാണ് പങ്കെടുത്തത്.
കുന്ദമംഗലത്തിനടുത്ത് 1997-ൽ ആരംഭിച്ച ഐ.ഐ.എം കോഴിക്കോട് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ചാമത്തെ മാനേജ്മെന്റ് പഠന സ്ഥാപനമാണ്. കൊവിഡ് പ്രതിസന്ധി തുടരുമ്പോഴും പ്ലേസ്മെന്റിൽ ഇത്തവണ കഴിഞ്ഞ വർഷത്തെയും വെല്ലുന്ന ഉജ്ജ്വലനേട്ടം കൈവരിക്കാൻ ഐ.ഐ.എം കോഴിക്കോടിന് കഴിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |