കോഴിക്കോട്: കൊവിഡ് നിയന്ത്രണത്തിന്റെ പേരിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ കടകൾ മാത്രം അടച്ചുപൂട്ടിക്കുകയും വ്യാപാരികളിൽ നിന്നു അന്യായ പിഴ ഈടാക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
ജനറൽ സെക്രട്ടറി കെ.സേതുമാധവൻ സമരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ജെ ടെന്നിസൺ അദ്ധ്യക്ഷത വഹിച്ചു. എം.അബ്ദുൾസലാം, കെ.പി അബ്ദുൾ റസാഖ്, കെ.എം ഹനീഫ, എം.കെ ഗംഗാധരൻ, വി. ഇബ്രാഹിം ഹാജി, പി.കെ ബാപ്പുഹാജി, റഫീഖ് മാളിക, അമീർമുഹമ്മദ് ഷാജി, വി. സുനിൽകുമാർ, മനാഫ് കാപ്പാട് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ.പി മൊയ്തീൻ കോയ ഹാജി സ്വാഗതവും ട്രഷറർ എ.വി.എം കബീർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |