SignIn
Kerala Kaumudi Online
Friday, 29 March 2024 7.13 AM IST

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്  ഡിസംബറിൽ 

beypore

ഫറോക്ക് : ​വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് ഡിസംബറിൽ നടത്താൻ തീരുമാനം. സംസ്ഥാന വിനോദ സഞ്ചാര വകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

പരിപാടിയുടെ കരട് രൂപം യോഗത്തിൽ അവതരിപ്പിച്ചു. ചാലിയാർ കേന്ദ്രീകരിച്ച് ബേപ്പൂർ പുലിമുട്ട് ടൂറിസ്റ്റ് കേന്ദ്രം മുതൽ 10 കിലോമീറ്ററോളം ദൈർഘ്യത്തിലാണ് ജലമേളയും അനുബന്ധ കായിക - വിനോദ പരിപാടികളും സംഘടിപ്പിക്കുക. വിവിധയിനം വള്ളംകളി മത്സരങ്ങൾ, കയാക്കിംഗ് , കനോയിംഗ് , വാട്ടർപോളോ, പാരാസെയിലിംഗ് , സ്പീഡ് ബോട്ട് റെയ്സ്​, ​​ജെറ്റ് സ്കിംഗ്, വാട്ടർ സ്കിയിംഗ്, പവർ ബോട്ട് റെയ്സിംഗ് തുടങ്ങിയവയും ഫെസ്റ്റിലുണ്ടാവും.ഫ്ലോട്ടിംഗ് സംഗീത പരിപാടികൾ , ലൈറ്റ് ഷോകൾ, മത്സ്യത്തൊഴിലാളി യാനങ്ങളുടെ ഘോഷയാത്രകൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകും. യോഗത്തിൽ ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി , സബ് കളക്ടർ ചെൽസ സിനി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി.അബ്ദുൽ റസാഖ് , പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്യുതവാര്യർ, എം.ഗിരീഷ് , പി.കെ പ്രമോദ് , ക്യാപ്റ്റൻ കെ.കെ.ഹരിദാസ്, ഇറിഗേഷൻ എക്സി.എൻജിനിയർ ഷാലു ,

ഡി.ടി.പി.സി സെക്രട്ടറി സി.പി.ബീന, ഹാർബർ എക്സി.എൻജിനിയർ ടി.ജയദീപ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.