SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.53 PM IST

കാൻസർ രോഗികൾക്ക് കേശദാനവുമായി എൻ.എസ്. എസ് വോളണ്ടിയർമാർ

mudi
കാൻസർ രോഗികൾക്ക് കേശം ദാനം ചെയ്ത കോഴിക്കോട് സെന്റ് സേവിയേഴ്സ് കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർ

കോഴിക്കോട്: സെന്റ് സേവിയേഴ്സ് കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാരും അദ്ധ്യാപകരും കാൻസർ രോഗികൾക്കായി കേശ ദാനം നടത്തി. എൻ.എസ്.എസ് വോളണ്ടിയർമാരായ പ്രിയൻ സണ്ണി , എ. ജിൽസിയ, പ്രോഗ്രാം ഓഫീസറായ ജയ സോണി, അദ്ധ്യാപിക ടി.പി ശില്പ എന്നിവരാണ് കേശദാനം നടത്തിയത്. ശേഖരിച്ച കേശം കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് നിർമ്മിച്ച് നൽകുന്ന തൃശൂർ മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷന് കൈമാറി. വിദ്യാർത്ഥികളിൽ സഹജീവി സ്നേഹം വളർത്തുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ പ്രൊഫ. വർഗീസ് മാത്യു പറഞ്ഞു. ചടങ്ങിൽ ഫാ.ജോൺസൺ കൊച്ചു പറമ്പിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അവിനാശ് അശോക് , വിദ്യാർത്ഥികളായ സ്വാതി രാജ് , പി. ഗൗതമി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.