കോഴിക്കോട്: പൊതുമരാമത്ത് പാലം വിഭാഗം നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയറുടെ ഓഫീസ് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തൊണ്ടയാട് വിജിലൻസ് ഓഫീസിന് സമീപം പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടം നവീകരിച്ചാണ് ഓഫീസ് ഒരുക്കിയത്. പൊതുമരാമത്ത് റോഡുകളും പാലങ്ങളും വിഭാഗങ്ങൾ വിഭജിച്ച് 2018ൽ പാലങ്ങൾക്കായി പ്രത്യേകം വിഭാഗം രൂപീകരിച്ചിരുന്നു. എന്നാൽ വിഭജന ശേഷവും മാനാഞ്ചിറ പൊതുമരാമത്ത് കോംപ്ലക്സിലെ റോഡ്സ് വിഭാഗം നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയറുടെ ഓഫീസിലായിരുന്നു പാലങ്ങളുടെ ഓഫീസും പ്രവർത്തിച്ചിരുന്നത്. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ ഡോ.എസ്.ജയശ്രീ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |