SignIn
Kerala Kaumudi Online
Friday, 19 April 2024 8.14 PM IST

നരേന്ദ്ര മോദിയുടെ ജന്മദിന ആഘോഷങ്ങൾക്ക് തുടക്കം

modi
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് മാരാർജി ഭവനിൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി നിർവഹിക്കുന്നു.

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിന ആഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കമായി.

ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ മോദിയുടെ കൂറ്റൻ ഛായാചിത്രത്തിന് മുന്നിൽ 71 നിലവിളക്ക് തെളിച്ച് പാർട്ടി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ, സാഹിത്യകാരൻ പി ആർ.നാഥൻ, ചലച്ചിത്ര നടൻ കോഴിക്കോട് നാരായണൻ നായർ, ജീവന സർവിസ് സൊസൈറ്റി കോഴിക്കോട് രൂപത ഡയറക്ടർ ഫാദർ ആൽബർട്ട് വടക്കേതുണ്ടിൽ, ഉള്ളൂർ എസ്.പരമേശ്വരൻ, ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ടി.ബാലസോമൻ,പി.ജിജേന്ദ്രൻ എന്നിവർ സംസാരിച്ചു.

ജന്മദിനം പ്രമാണിച്ച് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ നരേന്ദ്ര മോദിയുടെ പേരിൽ വഴിപാടുകൾ നടത്തിയിരുന്നു. ജനങ്ങൾക്ക് മധുര പലഹാര - പായസ വിതരണവും നടത്തി.

യുവമോർച്ചയുടേയും മഹിളാമോർച്ചയുടേയും നേതൃത്വത്തിൽ പൊതുഇടങ്ങളിൽ ശുചീകരണയജ്ഞത്തിന് തുടക്കമിട്ടു. നേതാക്കളായ ബി.കെ.പ്രേമൻ,കെ.പി.വിജയലക്ഷ്മി,കെ.വി.സുധീർ,ടി.വി ഉണ്ണികൃഷ്ണൻ, അജയ് നെല്ലിക്കോട്, ഹരിദാസ് പൊക്കിണാരി, ടി.റിനീഷ്, രമണിഭായി, ടി.ചക്രായുധൻ, നവ്യ ഹരിദാസ്, രമ്യ മുരളി, പ്രശോഭ് കോട്ടുളി, പി.പി.മുരളി, ശശിധരൻ നാരങ്ങയിൽ, സി.പി വിജയകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

ന്യുനപക്ഷ മോർച്ച പ്രവർത്തകർ ഇടിയങ്ങര ഷെയ്ഖ് പള്ളിയിൽ പച്ചപ്പട്ട് അർപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ.എസ്.മുഹമ്മദ് റിഷാൽ, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ നാസർ, ജനറൽ സെക്രട്ടറി ഷെയ്ഖ് ഷാഹിദ്, കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് കാസിം ഹാജി, ബേപ്പൂർ മണ്ഡലം പ്രസിഡന്റ് അബ്ദുൽ മൻസൂർ, നോർത്ത് മണ്ഡലം പ്രസിഡന്റ് അബ്ദുൽ റഷീദ് എന്നിവർ

സംബന്ധിച്ചു.

കർഷകമോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മോദി ജന്മദിനം കിസാൻ ജവാൻ സമ്മാൻ ദിവസായി ആചരിച്ചു. പാർട്ടി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. മോർച്ച ജില്ലാ പ്രസിഡന്റ് പി.പി.മുരളി അദ്ധ്യക്ഷനായിരുന്നു. ജില്ലയിലെ 71 കർഷകരെയും 71 ജവാന്മാരേയും പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.