SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.07 PM IST

അഴിയൂരിൽ ഔഷധ മിത്രങ്ങളുടെ പഠന ക്യാമ്പ്

mediplant

വടകര: സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെ സഹായത്തോടെ അഴിയൂരിൽ 3600 വീടുകളിൽ നട്ടുപിടിപ്പിക്കുന്ന ഔഷധ സസ്യ തോട്ടത്തിന്റെ പരിപാലനത്തിനായി ഔഷധ മിത്രങ്ങളുടെ പഠന ക്യാമ്പ് മുക്കാളി സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഓരോ വാർഡിലും 200 വീതം വീടുകൾക്കാണ് ഔഷധച്ചെടികളും വിത്തുകളും ഔഷധ മിത്രങ്ങൾ മുഖേന വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം ചെയർമാൻ ടി.ശ്രീനിവാസൻ, ഗോപാലൻ വൈദ്യർ, ഡോ.സുബ്രഹ്മണ്യൻ, ഡോ.ശിൽപ, കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു ജെയ്‌സൺ ,പി .കെ ഷിനി തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് ജൈവ വൈവിദ്ധ്യ ബോർഡ് അംഗം പി.കെ പ്രകാശൻ വിവിധ ഔഷധ ചെടികളെ പരിചയപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.