ബാലുശ്ശേരി: ബാപ്പുജി ട്രസ്റ്റിന്റെ മൂന്നാമത് മഹാത്മ പുരസ്കാരത്തിന് സ്വാതന്ത്ര്യസമര സേനാനി കെ.എം.ഗോപാലൻ നായരും സപ്തസ്വര പുരസ്കാരത്തിന് സംഗീതജ്ഞൻ ഹരിപ്പാട് കെ.പി.എൻ.പിള്ളയും അർഹരായി. കാഷ് അവാർഡും ഗാന്ധിശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
ജില്ലയിൽ ജീവിച്ചിരിപ്പുള്ള അഞ്ച് പ്രമുഖ സ്വാതന്ത്ര്യസമരസേനാനികളിൽ ഒരാളാണ് ഗോപാലൻ നായർ. ആകാശവാണിയിൽ നിന്നു വിരമിച്ച ഹരിപ്പാട് കെ.പി. എൻ.പിള്ള കാൽ നൂറ്റാണ്ടിലേറെയായി ബാലുശ്ശേരിയിൽ ഭവാനി സംഗീത കോളേജ് നടത്തിവരികയാണ്.
ഒക്ടോബർ അവസാനവാരം ബാലുശ്ശേരിയിൽ ഒരുക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമർപ്പിക്കുമെന്ന് ബാപ്പുജി ട്രസ്റ്റ് ചെയർമാൻ ടി.പി.ബാബുരാജ്, കൺവീനർ എൻ.പ്രഭാകരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും ട്രസ്റ്റിന്റെ 15-ാം വാർഷികവും പ്രമാണിച്ച് ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജി അനുസ്മരണം സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |