കോഴിക്കോട്: റെയിൽവേ ഇലക്ട്രിക് ലൈനിൽ തെങ്ങ് കടപുഴകി വീണ് തീ പടർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകീട്ട് 4.10 ഓടെയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ തെങ്ങ് പുതിയങ്ങാടിയിലെ ഇലക്ട്രിക് ലൈനിൽ പതിച്ചത്. തിരുനെൽവേലി - മംഗലാപുരം പരശുറാം എക്സ്പ്രസിലെ ഗാർഡാണ് വിവരം വൈദ്യുത കേന്ദ്ര ഓഫീസിൽ അറിയിച്ചത്. ഇതിനിടെ ബീച്ച് ഫയർ സ്റ്റേഷനിൽ നിന്ന് അഗ്നിശമന സേനയും എത്തിയിരുന്നു. തെങ്ങ് മുറിച്ച് മാറ്റിയാണ് ട്രെയിനുകൾ കടത്തി വിട്ടത്. തിരുനെൽവേലി - ജാംനഗർ എക്സപ്രസ് അര മണിക്കൂറോളം കോഴിക്കോട് സ്റ്റേഷനിൽ പിടിച്ചിട്ടു.അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ച് മാറ്റാൻ റെയിൽവേ സ്ഥലമുടമകൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഭൂരിപക്ഷം പേരും ഇത് പാലിച്ചില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |