SignIn
Kerala Kaumudi Online
Thursday, 25 April 2024 5.58 PM IST

മുരിങ്ങ സൂപ്പ് പൊടി മുതൽ പായസം മിക‌്‌സ് വരെ !

drumstick

കോഴിക്കോട്: പോഷകസമൃദ്ധമായ മുരിങ്ങയില മൂല്യവർദ്ധിത ഉത്പന്നങ്ങളുമായി ഹോർട്ടികോർപ്പ്.

മുരിങ്ങയില സൂപ്പ് പൊടി, മുരിങ്ങയില അരിപ്പൊടി, മുരിങ്ങയില പൗഡർ എന്നിവ പുതുതായി വിപണിയിലെത്തിയത്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഒല്ലൂർ കൃഷിസമൃദ്ധി പദ്ധതിയിലൂടെയാണ് മുരിങ്ങയില മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണം.

പദ്ധതി വഴി കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകാർക്ക് 10,000 മുരിങ്ങ തൈകൾ വിതരണം ചെയ്യുകയായിരുന്നു. പത്ത് മാസത്തിനിടെ വളർച്ചയെത്തിയ മുരിങ്ങയില കിലോഗ്രാമിന് 30 രൂപ നിരക്കിൽ സംഭരിച്ചാണ് വിവിധ ഉത്പന്നങ്ങളാക്കി മാറ്റിയത്. മുരിങ്ങക്കായ ഉണക്കിപ്പൊടിച്ച് ധാന്യങ്ങളും മധുരവും ചേർത്തുള്ള പായസം മിക്സ്, രസം, ചമ്മന്തിപ്പൊടി, ചൂർണം എന്നിവയും നിർമ്മിക്കുന്നുണ്ട്. ടാബ്‌ലെറ്റ് രൂപത്തിലുമുണ്ട് പുതിയ ഉത്പന്നം. മുരിങ്ങ ഇലയും അരിയും ചേർത്ത് പൊടിച്ച മിശ്രിതം കൊണ്ട് മിക്കയിനം പലഹാരങ്ങളുമുണ്ടാക്കാം.

വർഷം മുഴുവൻ വരുമാനദായകമായ വിളയെന്ന മെച്ചമുണ്ട് കർഷകർക്ക്. ബ്രാൻഡ്‌ ചെയ്ത് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ഹോർട്ടികോർപ്പ് ആലോചിക്കുന്നുണ്ട്. മുരിങ്ങയില പൗഡർ 25 ഗ്രാമിന് 50 രൂപയാണ്. 45 ഗ്രാം സൂപ്പ് മിക്സിന് 60 രൂപ, 500 ഗ്രാം മുരിങ്ങയില അരിപ്പൊടിയ്ക്ക് 80 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ഹോർട്ടികോർപ്പിന്റെ വേങ്ങേരിയിലെ സ്റ്റാളിലും തൃശൂർ,ചാലക്കുടി, ഗുരുവായൂർ,എറണാകുളം ജീവനി മൊബൈൽ സ്റ്റാളുകളിലുമാണ് ഉത്പന്നങ്ങൾ ലഭിക്കുക. ഫോൺ: 80752 04894.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.