തിരുവമ്പാടി: വാർഷിക പദ്ധതിയിൽ ഉൾപെടുത്തി തിരുവമ്പാടി പഞ്ചായത്ത് 400 കുടുംബങ്ങൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ.അബ്ദുറഹ്മാൻ അദ്ധ്യക്ഷനായിരുന്നു. ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ബിന്ദു ജോൺസൺ, ഷൗക്കത്തലി കൊല്ലളത്തിൽ, ലിസി സണ്ണി, കെ.എം. മുഹമ്മദലി, ഷൈനി ബെന്നി, അപ്പു കോട്ടയിൽ, ഡോ.ലിറ്റി എന്നിവർ സംബന്ധിച്ചു.
കൂടരഞ്ഞി പഞ്ചായത്തിൽ ഒരു വാർഡിൽ 7 പേർക്ക് വീതം 14 വാർഡിലുള്ളവർക്ക് 10 വീതം മുട്ടക്കോഴികളെ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ജോസ് മാവറ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജെറീന റോയ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ജോണി വാളിപ്ലാക്കൽ, വി.എ.നസീർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |