കോഴിക്കോട് : എസ്.എഫ്.ഐ ജില്ലാ പഠന ക്യാമ്പിന് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ തുടക്കമായി.
ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി നിർവഹിച്ചു. മോദി ഭരണകൂടം ഉയർത്തിപ്പിടിക്കുന്നത് കുത്തക മുതലാളികളുടെ താത്പര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് ആർ.സിദ്ധാർഥ് അദ്ധ്യക്ഷയായി.
ജില്ല സെക്രട്ടറി ടി. അതുൽ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.സിനാൻ ഉമ്മർ, എം.ജി. അലൈഡ, ജോയിന്റ് സെക്രട്ടറിമാരായ ബി.സി അനുജിത്ത്, കെ.വി അനുരാഗ്, വൈസ് പ്രസിഡന്റുമാരായ ടി.കെ അഖിൽ, മുഹമ്മദ് സാദിഖ് എന്നിവർ പ്രസംഗിച്ചു. പതിനാറ് ഏരിയകളിൽ നിന്നും മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിംഗ്, ഹോമിയോ യൂണിറ്റുകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ക്യാമ്പ് വ്യാഴാഴ്ച സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |