കോഴിക്കോട്: സ്വകാര്യ ബസ്സുകളുടെ അമിത വേഗം നിയന്ത്രിക്കുന്നതിനും ബസ് ജീവനക്കാരുടെ അതിക്രമം തടയുന്നതിനും കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
കണ്ണൂർ - കോഴിക്കോട് റൂട്ടിൽ അമിതവേഗതയിൽ ഓടിയതിന് മസാഫി ബസിലെ ജീവനക്കാരെ ചോദ്യം ചെയ്തതിന്റെ പേരിൽ മർദ്ദനമേറ്റ വടകര സ്വദേശി ടി.പി.വിജീഷ് സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥിന്റെ ഉത്തരവ്.
പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റൂറൽ എസ്.പി റിപ്പോർട്ടിൽ വ്യക്തമാക്കി. മർദ്ദനം കാരണം തനിക്ക് രണ്ടാഴ്ച ജോലിയ്ക്ക് പോകാനായില്ലെന്നും ചികിത്സക്കായി ഏറെ പണം ചെലവായെന്നും പരാതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |