SignIn
Kerala Kaumudi Online
Friday, 19 April 2024 4.40 AM IST

ചൂലൂർ സി.എച്ച് സെന്റർ കെട്ടിട സമുച്ചയ സമർപ്പണം നാളെ

choloor
ചൂലൂർ സി.എച്ച് സെന്റർ

കോഴിക്കോട്: ചൂലൂർ സി.എച്ച് സെന്റർ കെട്ടിട സമുച്ചയത്തിന്റെ സമർപ്പണം നാളെ രാവിലെ 10 ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദർ മൊയ്തീൻ നിർവഹിക്കും. സാംസ്‌കാരിക കേന്ദ്രം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം പി.കെ.കുഞ്ഞാലിക്കുട്ടിയും ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നിർവഹിക്കും.

ഉദാരമതികൾ സംഭാവന ചെയ്ത 56. 6 സെന്റ് സ്ഥലത്താണ് കെട്ടിട സമുച്ചയം പൂർത്തിയാക്കിയതെന്ന് സെന്റർ പ്രസിഡന്റ് ഇ.ടി മുഹമ്മദ് ബഷീർ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എം.വി.ആർ കാൻസർ സെന്ററിൽ ചികിത്സയ്ക്കായി എത്തുന്ന നിർധനരോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസിക്കാനാണ് ഇവ ഉപയോഗപ്പെടുത്തുക. ഇവിടെ 42 രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസിക്കാനുള്ള സൗകര്യമുണ്ട്.

പി.വി അബ്ദുൽ വഹാബ് എം.പി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, എം. പി. മാരായ പി വി അബ്ദുൽ വഹാബ്, അബ്ദുസ്സമദ് സമദാനി, എം. കെ രാഘവൻ, എളമരം കരീം, ബിനോയ് വിശ്വം, രമ്യ ഹരിദാസ് തുടങ്ങിയവർ പങ്കെടുക്കും.

ഇന്ന് നടക്കുന്ന സ്‌നേഹസംഗമം മുസ്ലിം പേഴ്സണൽ ലോ ബോർഡ് മെമ്പറും തമിഴ്നാട് വഖഫ് ബോർഡ് മെമ്പറുമായ അഡ്വ.ഫാത്തിമ മുസഫർ ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തും.

വാർത്താസമ്മേളനത്തിൽ സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി കെ.എ.ഖാദർ, എം.സി.മായിൻ ഹാജി, എൻ.സി അബൂബക്കർ എന്നിവരും സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.