SignIn
Kerala Kaumudi Online
Friday, 29 March 2024 1.55 PM IST

'പുത്തൻ വിദ്യാഭാസനയം കലാലയ വർഗീയവത്കരണ അജണ്ടയോടെ"

edu
എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹം കേന്ദ്ര കമ്മിറ്റി അംഗം രഹ്‌ന സബീന ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പുത്തൻ വിദ്യാഭ്യാസനയം കലാലയങ്ങളെ വർഗീയവത്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് എസ്.എഫ്‌.ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.ടി.പി രഹ്‌ന സബീന പറഞ്ഞു.

പുത്തൻ വിദ്യാഭ്യാസനയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്‌.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ജില്ലാ പ്രസിഡന്റ് ആർ.സിദ്ധാർത്ഥ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം വി.പി രാജീവൻ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം എ.കെ രമേശ്, എ.കെ.പി.സി.ടി.എ ജില്ലാ പ്രസിഡന്റ് അനസ്, എസ്.എഫ്‌.ഐ ജില്ലാ സെക്രട്ടറി ടി.അതുൽ തുടങ്ങിയവർ സംസാരിച്ചു.

സമരത്തിന്റെ സമാപനം ഡി.വൈ.എഫ്‌.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.