ബാലുശ്ശേരി: കൈരളി റോഡ് - മണ്ണാം പൊയിൽ റോഡിന്റെ ശോചനീയാവസ്ഥയ്ക്കതിരെ ബി.ജെ.പി 98, 99 ബൂത്ത് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ബൂത്ത് പ്രസിഡന്റ് വി.പി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ മാർച്ച് ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം രാജേഷ് കായണ്ണ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ടി. കെ നിഖിൽ കുമാർ, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം ശോഭന കെ.കെ, ബി.ജെ.പി മുൻ പഞ്ചായത്ത് പ്രസിഡന്റ് കരുണാകരൻ കെ.കെ എന്നിവർ സംസാരിച്ചു. പാർട്ടിയുടെ മുതിർന്ന അംഗങ്ങൾ സംബന്ധിച്ചു. ബി.ജെ.പി ജില്ലാ സെൽ കൺവീനർ വി.പി ഷൈജു സ്വാഗതവും മഹിള മോർച്ച സെക്രട്ടറി നീമ. വി .നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |