തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിന്റെ പതിനാലിന കർമ്മപദ്ധതിയുടെ ഭാഗമായുള്ള കനിവ് സഹായനിധിയ്ക്ക് തുടക്കമായി. കിടപ്പുരോഗികൾക്ക് ആശ്വാസം ഉറപ്പാക്കുന്നതാണ് പദ്ധതി.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. കെ.എ.അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ കഴിയാത്ത സഹായങ്ങൾ കനിവ് പദ്ധതിയിലൂടെ കിടപ്പുരോഗികൾക്ക് നൽകും. ഫണ്ട് സമാഹരണത്തിന് വാർഡുകൾ തോറും കാമ്പയിൻ നടത്തും. ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ഷൗക്കത്തലി കൊല്ലളത്തിൽ, ലിസി സണ്ണി, അപ്പു കോട്ടയിൽ, ഷൈനി ബെന്നി, ഡോ.നിഖില എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |