കോഴിക്കോട്: ജില്ലയിൽ ഇന്നലെ 620 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 725 പേർ രോഗമുക്തി നേടി. സമ്പർക്കം വഴി 613 പേർക്കാണ് രോഗബാധ. 6 പേരുടെ ഉറവിടം വ്യക്തമല്ല. ഇതരസംസ്ഥാനത്തു നിന്നു വന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 11.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5377 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. നിലവിൽ കോഴിക്കോട് സ്വദേശികളായ 7517 പേർ ചികിത്സയിലുണ്ട്. പുതുതായി വന്ന 747 പേർ ഉൾപ്പടെ 20,604 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3703 കൊവിഡ് മരണങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |