കോഴിക്കോട്: സഹകരണ മേഖലയുടെ നന്മകൾ വരച്ചുകാട്ടുന്ന ഹൃസ്വ നിനിമ ' ഒരു സഹകരണ സെൽഫി ' യുടെ പ്രദർശനത്തിന് തുടക്കമായി. കൈരളി തിയറ്ററിൽ പ്രദർശനോദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. ചടങ്ങിൽ മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു.
കൊമ്മേരി സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ചതാണ് ഈ സിനിമ. സാധാരണക്കാർക്ക് സാമ്പത്തികാ വശ്യങ്ങൾക്ക് എപ്പോഴും ആശ്രയിക്കാവുന്നത് സഹകരണ ബാങ്കുകളാണെന്ന് അടിവരയിടുകയാണ് ' ഒരു സഹകരണ സെൽഫി '.
ഇനി യു ട്യൂബ്, ഫേസ്ബുക്ക് , വാട്സ് ആപ്പ് തുടങ്ങിയ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ സിനിമ ജനങ്ങൾക്ക് കാണാം.
സഹകരണ ബാങ്ക് ജീവനക്കാരൻ പ്രജിയുടെ തിരക്കഥയിൽ റഷീദ് നാസറാണ് സിനിമ സംവിധാനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |