SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.49 AM IST

പ്രവാസികൾക്കായി ബ്രഹ്മഗിരി ശില്പശാല

news
ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ശില്പശാല ചെയർമാന്‍ പി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അളകാപുരിയിൽ ഒരുക്കിയ പ്രവാസി റിസോഴ്സ് പേഴ്സൺസ് ശില്പശാല സൊസൈറ്റി ചെയർമാൻ പി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു.

ജന്മിമാരിൽ നിന്ന് ഭൂമി കർഷകർക്ക് ലഭ്യമാക്കിയതുപോലെ വ്യവസായങ്ങൾ മുതലാളിമാരിൽ നിന്ന് കർഷക - തൊഴിലാളി കൂട്ടായ്മയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൃഷി കൊണ്ട് ക‌ുടുംബം പുലർത്താനാവശ്യമായ വരുമാനം ലഭിക്കാതായപ്പോഴാണ് പലരും പ്രവാസിയായി മാറിയത്. ഭൂപരിഷ്കരണത്തിന്റെ തുടർച്ചയായി വിപണി വികസനം നടന്നില്ല. കർഷകരുടെയും തൊഴിലാളികളുടെയും കൂട്ടായ്മയാണ് ബ്രഹ്മഗിരി. മലബാർ മീറ്റ്, കേരള ചിക്കൻ, ബ്രഹ്മഗിരി കോഫി, കേരള ഫിഷ്, കൃഷി, അഗ്രി കെമിക്കൽ എന്നിവയെല്ലാം ബ്രഹ്മഗിരിയുടെ ഉല്പന്നങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.സജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്സ് കോഴിക്കോട് സെന്റർ മാനേജർ ടി.അനീഷ്, ബ്രഹ്മഗിരി ജനറൽ മാനേജർ അനു സ്കറിയ, എം.വി സന്തോഷ് എന്നിവർ പ്രവാസികൾക്കായി ബ്രഹ്മഗിരി നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് സംസാരിച്ചു. സമാപനച്ചടങ്ങ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.