മുക്കം: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള സ്വാശ്രയ കർഷക സമിതി മുക്കം യൂണിറ്റ് പതിനാലാമത് വാർഷിക പൊതുയോഗം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ണിൻെറ ഘടനയിൽ സംഭവിച്ച മാറ്റവും രോഗബാധകളും മറികടക്കാൻ സംഘടിതശ്രമം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി. ചാന്ദ്നി, സ്വാശ്രയ കർഷക സമിതി പ്രസിഡന്റ് അപ്പുണ്ണി മാതാംവീട്ടിൽ, വി.എഫ്.പി.സി.കെ ജില്ലാ മാനേജർ റാണി ജോർജ്, ടി.കെ.പ്രകാശൻ എന്നിവർ സംബന്ധിച്ചു.
പുതിയ ഭാരവാഹികളായി രജീഷ് പൂച്ചോത്തിക്കൽ (പ്രസിഡന്റ്), കീഴേടത്ത് ഷാനവാസ് (വൈസ് പ്രസിഡന്റ് ), പത്മനാഭൻ വായോളിപൊയിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |