കോഴിക്കോട് : സംസ്ഥാന ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് ഇന്ന് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ് മാൻ സ്റ്റേഡിയത്തിൽ രാവിലെ 9 ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. പുരുഷ - വനിതാ വിഭാഗങ്ങളിലായി അറുന്നൂറോളം കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹ്മാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബുധനാഴ്ച വൈകിട്ട് മത്സരങ്ങൾ സമാപിക്കും.
ടൂർണമെന്റ് ഒാർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ അമൽ സേതുമാധവൻ, സുബൈർ കൊളക്കാടൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |