മുക്കം: കേരള മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു സി) ഓട്ടോ തൊഴിലാളി യൂണിയൻ മുക്കം മേഖലാ കൺവെൻഷൻ നോർത്ത് കാരശ്ശേരി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് കെ.രാജീവ് ഉദ്ഘാടനം ചെയ്തു.
കൊവിഡ് മഹാമാരിയുടെയും ഇന്ധനവില വർദ്ധനവിന്റെയും കെടുതികൾ കൂടുതൽ അനുഭവിക്കുന്ന മോട്ടോർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഗണിക്കുന്നതിനോട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ മുഖം തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി സംഘടനയിൽ ചേർന്നവരെ അദ്ദേഹം ഷാളണിയിച്ച് സ്വീകരിച്ചു. ബഷീർ ഗോതമ്പ് റോഡ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ഷാജി ക്ലാസെടുത്തു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത, നിഷാബ് മുല്ലോളി, പ്രഭാകരൻ മുക്കം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |