മുക്കം: തിരുവമ്പാടി റബ്ബർ കമ്പനിയിൽ തൊഴിലാളികൾ തുടങ്ങിയ സമരം ഒത്തുതീർന്നു. തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ മുക്കം സി.ഐ രതീഷിന്റെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ മാനേജ്മൻറ് അംഗീകരിക്കാൻ തയ്യാറായതോടെയാണ് സമരം തീർന്നത്.
സ്ഥിരം തൊഴിലാളികളുടെ തടഞ്ഞുവച്ച പി.എഫ് ഈ മാസം നൽകും. ടാപ്പിംഗ് തൊഴിലാളികളുടെ ബ്ലോക്ക് ക്രമീകരണങ്ങൾ പഴയപടി നിലനിറുത്തും. ഞായറാഴ്ചയിലെ ടാപ്പിംഗ് തത്കാലം നിറുത്തിവയ്ക്കും. സമരസമിതി നേതാക്കളായ ജോളി ജോസഫ്, ഇ.പി.അജിത്ത്, മുക്കം മുഹമ്മദ്, ജംഷീദ് ഒളകര, പ്രഹ്ലാദൻ, കെ.റഫീഖ്, ടി.പി ജബ്ബാർ, ടി. വിനോദ്, സി.പി വേണു ദാസൻ, കെ.പി രാജേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |