SignIn
Kerala Kaumudi Online
Thursday, 28 March 2024 11.24 PM IST

സിൽവർ ഹിൽസ് എച്ച്.എസ് സ്‌കൂളിന് ഇരട്ടക്കിരീടം

hhhhhhhhhhh
ജൂനിയർ ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ജേതാക്കളായ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്‌കൂൾ ടീം അംഗങ്ങൾ

കോഴിക്കോട്: ജില്ലാ ജൂനിയർ ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്‌കൂൾ ചാമ്പ്യന്മാരായി.

ഫൈനലിൽ ആൺകുട്ടികൾ സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളിനെയും (സ്‌കോർ: 36 - 16) പെൺകുട്ടികൾ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിനെയും (സ്‌കോർ: 49 - 39) ആണ് തോല്പിച്ചത്. സമാപനച്ചടങ്ങിൽ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ ഡോ.ബിജു ജോൺ വെള്ളക്കട, കേരള ബാസ്‌കറ്റ്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ശശിധരൻ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ, സെക്രട്ടറി ജോൺസൺ ജോസഫ്, പി.സുധീർ, ഹരികൃഷ്ണൻ, പി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.