SignIn
Kerala Kaumudi Online
Friday, 19 April 2024 7.58 AM IST

കെട്ടിടം പണിയാൻ ഓഫീസിൽ കയറേണ്ട,​ ഒറ്റ ക്ലിക്ക് മതി

img20211202
ലൈസൻസ് എൻജിനിയർമാർക്ക് മുക്കം നഗരസഭ നടത്തിയ ഏകദിന ശിൽപ്പശാല നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ് ഉദ്ഘാടനം ചെയ്യുന്നു

മുക്കം: മുക്കം നഗരസഭയിൽ കെട്ടിട നിർമ്മാണ പെർമിറ്റ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നു. അപേക്ഷയുടെ തത്സമയ വിവരം ലഭ്യമാക്കുന്ന ഇന്റലിജൻസ് ബിൽഡിംഗ് സോഫ്റ്റ്‌വെയറാണ് അപേക്ഷകൾ തീർപ്പാക്കാൻ ഉപയോഗിക്കുക. നിശ്ചിത സമയത്തിനകം ഉദ്യോഗസ്ഥർ അപേക്ഷയിൽ തീരുമാനമെടുത്തില്ലെങ്കിൽ ഡീംഡ് പെർമിഷൻ സൈറ്റിൽ നിന്ന് ലഭിക്കും. ഈ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ കാലതാമസവും കോഴ ആരോപണവും ഇല്ലാതാവുമെന്ന് നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ് പറഞ്ഞു. ആദ്യഘട്ടത്തിൽ 300 ചതുരശ്ര മീറ്ററിൽ കുറവുള്ള കെട്ടിടങ്ങൾക്കാണ് ഓൺലൈൻ പെർമിറ്റ് അനുവദിക്കുക. ഓൺലൈൻ പരിഷ്ക്കരണത്തിന്റെ ഭാഗമായി ബിൽഡിംഗ് പ്ലാനുകൾ തയ്യാറാക്കുന്ന ലൈസൻസ് എൻജിനിയർമാർക്കും സൂപ്പർവൈസർമാർക്കും മുക്കം നഗരസഭയും ലെൻസ് ഫെഡ് മുക്കം യൂണിറ്റും ചേർന്ന് നടത്തിയ ഏകദിന ശില്പശാല സി.ടി.വി ഹാളിൽ നഗരസഭ സെക്രട്ടറി എൻ.കെ ഹരീഷ് ഉദ്ഘാടനം ചെയ്തു. ലെൻസ്‌ ഫെഡ് ജോയിന്റ് സെക്രട്ടറി ടി.പി.വിനീഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ എൻജിനിയർ പി.എം.കൃഷ്ണൻ കുട്ടി, ലെൻസ് ഫെഡ് ജില്ലാ വൈസ് പ്രസിഡന്റ്‌ ജൂഡ്സൺ, നഗരസഭ ഓവർസീയർ പി.ബൈജു എന്നിവർ പ്രസംഗിച്ചു. സി.സുമേഷ് സ്വാഗതവും ബിജിത്ത് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.