വടകര: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വടകരയിൽ കലാ-സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. സാംസ്കാരിക പ്രവർത്തകൻ ശ്രീചിത്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 31 ചിത്രകലാ അദ്ധ്യാപകർ ഒരുക്കിയ " വർണപ്പെയ്ത്ത് " ചിത്രരചന ഏറെ ശ്രദ്ധേയമായി. ചിത്രങ്ങൾ 18, 19 തീയതികളിൽ ടൗൺ ഹാളിൽ പ്രദർശിപ്പിക്കും. പ്രശസ്ത ഗായകൻ പ്രേംകുമാർ വടകരയെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.പി.രാജീവൻ പൊന്നാടയണിയിച്ചു. പുരോഗമന കലാസാഹിത്യ സംഘം വടകര യൂണിറ്റിന്റെ ഗായക സംഘം അവതരിപ്പിച്ച "പാട്ടുമഴ " അരങ്ങേറി. പ്രേംകുമാർ വടകര , ജില്ലാസെക്രട്ടറി ബി.മധു, പ്രസിഡന്റ് എൻ. സന്തോഷ് കുമാർ , കെ നിഷ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സജീഷ് നാരായണൻ അദ്ധ്യക്ഷനായി. കെ.സി.പവിത്രൻ സ്വാഗതവും കെ.രഞ്ചുമോൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |