കോഴിക്കോട്: ബാബറി ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ വർഗീയവിരുദ്ധ ദിനം ആചരിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പബ്ലിക് ലൈബ്രറിയ്ക്ക് സമീപം സംഘടിപ്പിച്ച യുവജനസംഗമം കേന്ദ്ര കമ്മിറ്റി അംഗം എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൽ.ജി ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. വസീഫ്, ട്രഷറർ പി.സി.ഷൈജു, പി.കെ.അജീഷ്, കെ.അഭിജേഷ്, എം.വൈശാഖ്, എം.വി.നീതു, പിങ്കി പ്രമോദ്, വി. പ്രശോബ്, ഫഹദ്ഖാൻ, ആർ. ഷാജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |