കോഴിക്കോട്: ബി.ജെ.പി കോഴിക്കോട് മേഖലാ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രഖ്യാപിച്ചു. ടി.പി. ജയചന്ദ്രനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. നേരത്തെ കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്നു. ജി.കാശിനാഥാണ് (കോഴിക്കോട്) മേഖലാ സംഘടനാ സെക്രട്ടറി.
മറ്റു ഭാരവാഹികൾ: എം.പി.രാജൻ (കോഴിക്കോട്), പി.ജി.ആനന്ദ് കുമാർ (വയനാട്), ആനിയമ്മ രാജേന്ദ്രൻ (കണ്ണൂർ), പി.ജിജേന്ദ്രൻ (കോഴിക്കോട്) - വൈസ് പ്രസിഡന്റുമാർ. കെ.കെ.വിനോദ് (കണ്ണൂർ), സുരേഷ്കുമാർ ഷെട്ടി (കാസർകോട്) - ജനറൽ സെക്രട്ടറിമാർ, എം.സി.ശശീന്ദ്രൻ (കോഴിക്കോട്), എൻ.പി.രാംദാസ് (കോഴിക്കോട്), അജയ് നെല്ലിക്കോട് (കോഴിക്കോട്), കെ.പി.അരുൺ (കണ്ണൂർ) - സെക്രട്ടറിമാർ, ടി.വി.ഉണ്ണികൃഷ്ണൻ (കോഴിക്കോട്) -
ട്രഷറർ.
ജില്ലയിൽ നിന്നുള്ള ദേശീയ കൗൺസിൽ അംഗങ്ങളായി ചേറ്റൂർ ബാലകൃഷ്ണൻ, കെ.പി.ശ്രീശൻ എന്നിവരെ തിരഞ്ഞെടുത്തു.
പി.രമണീ ഭായ്, ടി.പി.സുരേഷ് , വി.പി.ശ്രീപത്മനാഭൻ, ശശീന്ദ്രൻ കൈപ്പുറത്ത്, പി.കെ.സുപ്രൻ, ജയാ സദാനന്ദൻ, ഗിരീഷ് തേവള്ളി, കെ.രജനീഷ് ബാബു,സരിത പറയേരി,ജോസ് വാലുമണ്ണിൽ,സതീഷ് പാറന്നൂർ,അഡ്വ.എൻ.പി.ശിഖ എന്നവരാണ് ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |