കോഴിക്കോട്: ആരോഗ്യ സേവന മേഖലയിൽ 90 വർഷം പൂർത്തിയാകുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ശാഖയുടെ നവതി ആഘോഷങ്ങൾക്ക് 13ന് തുടക്കമാവും. ഒരാഴ്ച നീളുന്ന പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഐ.എം.എ ഹാളിൽ 13ന് വൈകിട്ട് ഏഴിന് ദേശീയ പ്രസിഡന്റ് ഡോ. ജെ.എ.ജയലാൽ ഉദ്ഘാടനം നിർവഹിക്കും. മാളുകളിലെ ജീവനക്കാർക്ക് 14, 15, 18 തീയതികളിൽ രാവിലെ അടിസ്ഥാന ജീവൻരക്ഷാമാർഗ (ബേസിക് ലൈഫ് സപ്പോർട്ട്) പരിശീലനം നൽകും.
14ന് ഇ.എൻ.ടി, ഒഫ്താൽമോളജി ക്യാമ്പ്, വിദ്യാർഥികൾക്കായി ക്വിസ്,ട്രേഡ് എക്സിബിഷൻ, മാജിക് ഷോ എന്നിവ നടക്കും. 15ന് വൈകിട്ട് അഞ്ചിന് മാനേജ്മെന്റ് സെമിനാർ. 16ന് രാവിലെ 10ന് പുസ്തകപ്രദർശനം തുടങ്ങും. ലിറ്റററി സെമിനാർ, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ആദരിക്കൽ, എഴുത്തുകളരി എന്നിവയുമുണ്ടാവും. 17ന് വൈകിട്ട് ഏഴിന് ക്ലാസിക്കൽ ആർട്ട് ഈവ്. 18ന് വൈകിട്ട് നാലിനും 19ന് രാവിലെ 10നും ലക്ചർ സീരീസിലെ പ്രഭാഷണം നടക്കും. വിമൻസ് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, പെയ്ന്റിംഗ് എക്സിബിഷൻ എന്നിവയും ഉണ്ടാകും. 19ന് വൈകിട്ട് 5ന് സമാപന സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ സെക്രട്ടറി ഡോ.ശങ്കർ മഹാദേവൻ, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. വി.ജി.പ്രദീപ് കുമാർ, സെക്രട്ടറി ഡോ.എസ്.വി.രാകേഷ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |