കോഴിക്കോട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ബ്രാഞ്ചിന്റെ നവതി ആഘോഷങ്ങൾക്ക് ഇന്ന് സമാപനമാവും.
രാവിലെ 7ന് കോഴിക്കോട് കടപ്പുറത്ത് അസോസിയേഷൻ അംഗങ്ങളുടെ വാക്കത്തോൺ നടക്കും. 10ന് ഐ.എം.എ ഹാളിൽ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഡോ.എം.കെ.മുനീർ എം.എൽ.എ നിർവഹിക്കും. 12 മണി വരെ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാർ ക്ലാസ് നയിക്കും. ഹാഫിസ് മുഹമ്മദ്, ഡോ. രമേശ് ഭാസി, ഡോ. അരുൺ ഗോപി, ഡോ.കുഞ്ഞുമൊയ്തീൻ, ഡോ. ഫിറോസ് അസീസ് എന്നിവർ സംബന്ധിക്കും. സമാപനത്തിന്റെ ഭാഗമായി വിമൻസ് ഫസ്റ്റ്, ഫുഡ് ഫെസ്റ്റ്, ഫിലിം ഫെസ്റ്റ്, പെയ്ന്റിംഗ് എക്സിബിഷൻ എന്നിവയുണ്ടാവും. വൈകിട്ട് 5ന് സമാപന സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം.കെ.രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായിരിക്കും. ഡോ. അബ്രഹാം വർഗീസ്, ഡോ.ശങ്കർ മഹാദേവൻ, ഡോ.ബി.വേണുഗോപാലൻ തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |