രാമനാട്ടുകര: മുസ്ലിം ലീഗ് മേഖല സമ്മേളനവും സി.കെ.അബൂബക്കർ, പി.ഇ.ഖാലിദ് അനുസ്മരണവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പുരോഗതിക്ക് എല്ലാ വിഭാഗം ജനങ്ങളും സഹവർത്തിത്വത്തോടെ ജീവിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഭരിക്കുന്നവർ ജനങ്ങളെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ എല്ലാവരും ജാഗരൂകമാകണം. മേഖല ചെയർമാൻ പാച്ചീരി സൈതലവി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി.കെ.അസീസ് സ്വഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി.മായിൻഹാജി, ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, സംസ്ഥാന സെക്രട്ടറി ശാഫി ചാലിയം, നജീബ് കാന്തപുരം എം.എൽ.എ, സിദ്ധീഖലി രാങ്ങാട്ടൂർ, കെ.കെ.ആലിക്കുട്ടി, കെ.കെ.മുഹമ്മദ് കോയ, എം.കെ.മുഹമ്മദലി, പി.കെ.അബ്ദുൽ ലത്തീഫ്, എ.മൂസക്കോയ ഹാജി, പറമ്പൻ ബാപ്പുട്ടി ഹാജി, കുന്നത്തൂർ അബ്ദുൽ അസീസ്, ഉസ്മാൻ പാഞ്ചാള, മഹ്സും പുതുക്കളങ്ങര, പി.പി.ഹാരിസ്, ആബിദ് വൈദ്യരങ്ങാടി, അനീസ് തോട്ടുങ്ങൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |