ബാലുശ്ശേരി: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന ക്യാമ്പുകൾക്ക് തുടക്കമായി. ഈ വർഷം സർക്കാരിന്റെ കൊവിഡ് മാനദണ്ഡ നിർദ്ദേശമനുസരിച്ച് സ്വന്തം വിദ്യാലയത്തിൽ തന്നെയാണ് ക്യാമ്പുകൾ നടത്തുന്നത്. പാലോറ ഹയർ സെക്കൻഡറി സ്കുളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അജിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാജി പാറക്കൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം.ബാലരാമൻ മുഖ്യപ്രഭാഷണം നടത്തി . പ്രിൻസിപ്പൽ ടി.പി.ദിനേശൻ, വാർഡ് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ, പ്രധാനാദ്ധ്യാപകൻ കെ.കെ.സത്യേന്ദ്രൻ, മണി പുനത്തിൽ, ടി.എ.ശ്രീജിത്ത്, ടി.കെ.ശ്രീജ, അനുപ്രിയ, കെ.കെ.മണി എന്നിവർ സംസാരിച്ചു. ജനുവരി ഒന്നിന് ക്യാമ്പ് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |