വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് തിരുവള്ളൂർ ഗവ. മാപ്പിള യു.പി സ്കൂളിൽ ആരംഭിച്ചു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.സമീർ അദ്ധ്യക്ഷനായി. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.ഷഹനാസ് മുഖ്യാതിഥിയായി. സ്കൂൾ മാനേജർ ചുണ്ടയിൽ മൊയ്തുഹാജി, പ്രിൻസിപ്പൽ പ്രസീത കൂടത്തിൽ, എം.ആർ.അസീസ്, ആർ.പി.ദിനേശൻ, അഷ്റഫ് കനവത്ത്, കെ.പി.അബ്ദുള്ള, പി.കെ.ദീനദയാൽ, എ.കെ.സക്കീർ, വടയക്കണ്ടി നാരായണൻ, ബി.വി.അബ്ദുൽറസാക്ക് തുടങ്ങിയവർ സംസാരിച്ചു. എൻ.എസ്.എസ് വോളണ്ടിയർമാർ അങ്ങാടിയിൽ വിളംബര ജാഥ നടത്തി. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സർക്കാർ നിർദ്ദേശപ്രകാരം ഇത്തവണ രാത്രികാല ക്യാമ്പ് ഒഴിവാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |