രാമനാട്ടുകര: ഫാറൂഖ് കോളേജ് ചുള്ളിപ്പറമ്പിലെ പുലരി പാലിയേറ്റീവ് കെയർ സെന്ററിന് പുതിയ വാഹനമായി. ഫാറൂഖ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന പി.എ.ലത്തീഫിന്റെ സ്മരണ മുൻനിറുത്തി അദ്ദേഹത്തിന്റെ കുടുംബം വാങ്ങി നൽകിയതാണ് വാഹനം. ഹോം കെയർ സേവനത്തിനായാണ് ഈ വണ്ടി ഉപയോഗിക്കുക.
ലത്തീഫിന്റെ മകൻ ഡോ.സി.എ. ജവഹർ വണ്ടിയുടെ താക്കോൽ പുലരി പാലിയേറ്റിവ് കെയർ ചെയർമാൻ വി.എൻ.ശിവദാസന് കൈമാറി. സെന്റർ ചീഫ് കോ - ഓർഡിനേറ്റർ എം.ഷാജി അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.എ.ജവഹർ, പി.എം.റുബീന, നഗരസഭ കൗൺസിലർ പി.നിർമ്മൽ, വി.ജയപ്രകാശ്, എൻ.സി അബൂബക്കർ, ജാബിർ, എം.ബാലകൃഷ്ണൻ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കൺവീനർ എം.കെ.ബാബുരാജൻ സ്വാഗതവും കെ.ഗംഗാധരൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |