SignIn
Kerala Kaumudi Online
Friday, 29 March 2024 2.17 AM IST

നെഞ്ചിൻകൂടിനുള്ളിൽ നിന്ന് നീക്കി; ഒന്നര കിലോ ഭാരമുള്ള മുഴ

new
ഒന്നര കിലോ ഭാരമുള്ള മുഴ

കോഴിക്കോട്: സങ്കീർണ ശസ്ത്രക്രിയിയലൂടെ നാല്പതുകാരിയുടെ ഒന്നര കിലോ തൂക്കം വരുന്ന തൈറോയ്ഡ് മുഴ വിജയകരമായി നീക്കി. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ കണ്ണൂർ സ്വദേശിനിയായ രോഗിയുടെ ശസ്ത്രക്രിയ നാലു മണിക്കുറോളം നീണ്ടു.
ഈ രോഗിയ്ക്ക് 15 വർഷത്തോളമായി തൈറോയ്ഡ് മുഴയുണ്ടായിരുന്നു. കാര്യമായ പരിശോധനകളൊന്നും നടത്തിയിരുന്നില്ല. കഴിഞ്ഞ ഒരു മാസക്കാലമായി പനിയും അതിയായ ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. തുടർന്ന് കഴുത്തിലുള്ളതിനേക്കാൾ പതിന്മടങ്ങ് വലിപ്പമുള്ള മുഴ നെഞ്ചിൻകൂടിനകത്ത് കണ്ടെത്തി .
പിന്നീട് രോഗി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിയതായിരുന്നു. ന്യൂറോ മോണിറ്റർ സംവിധാനത്തോടെയുള്ള ശസ്ത്രക്രിയയിൽ ശബ്ദം നഷ്ടപ്പെടാതെ മുഴ പൂർണമായും നീക്കം ചെയ്യാനായി. ഡോ.ഹരിലാൽ വി.നമ്പ്യാരുടെയും ഡോ.പി.വി.പ്രദീപിന്റെയും നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.