കോഴിക്കോട്: 'ബി ദ നമ്പർ വൺ' കാമ്പയിന്റെ ഭാഗമായി കേരള ബാങ്ക് പന്തീരാങ്കാവ്, എലത്തൂർ, മെഡിക്കൽ കോളേജ്, കുറ്റിക്കാട്ടൂർ ശാഖകളുടെ ആഭിമുഖ്യത്തിൽ ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു. പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിൽ നടന്ന പന്തീരാങ്കാവ് ശാഖ സംഗമം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരുതി ഉദ്ഘാടനം ചെയ്തു. കൊവിഡ് മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കേരള ബാങ്ക് ആവിഷ്കരിച്ച സുവിധ പ്ലസ് വായ്പയുടെ ശാഖാതല വിതരണോദ്ഘാടനം വാർഡ് മെമ്പർ വിനോദ്കുമാർ നിർവഹിച്ചു.
ഏരിയാമാനേജർ എം മുഹമ്മദ് അദ്ധ്യക്ഷനായി. ബീലൈൻ പബ്ലിക് സ്കൂളിൽ നടന്ന മെഡിക്കൽ കോളേജ്, കുറ്റിക്കാട്ടൂർ ശാഖകളിലെ സംഗമം പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് ഉദ്ഘാടനം ചെയ്തു. ഏരിയാ മാനേജർ കെ.ഗീതാലക്ഷ്മി അദ്ധ്യക്ഷയായി. എലത്തൂർ ശാഖ സംഗമം കോഴിക്കോട് സർവകലാശാലാ സെനറ്റ് അംഗം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ മാനേജർ പി.കെ.സരേഷ് അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |