കോഴിക്കോട്: ബി.ജെ.പി ജില്ലാ ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ അഡ്വ.രഞ്ജിത് ശ്രീനിവാസൻ അനുസ്മരണം നടത്തി. നളന്ദ ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി സദസ്യൻ പി.ഗോപാലൻ കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.വി.സുധീർ കുമാർ, ലീഗൽ സെൽ കൺവീനർ അഡ്വ.ശ്യാം അശോക്, കോഴിക്കോട് ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.ശ്രീകാന്ത്, കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സത്യൻ, അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പ്രതീഷ്, ജില്ലാ പ്രസിഡന്റ് അഡ്വ.മനോഹർലാൽ, ജില്ലാ ലീഗൽ സെൽ ജോയിന്റ് കൺവീനർ അഡ്വ.കെ.ഷിനോദ്, സുരേഷ് പൊറ്റമ്മൽ, അഡ്വ.ശിഖ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |