SignIn
Kerala Kaumudi Online
Friday, 19 April 2024 9.59 AM IST

കാമ്പസ് ഒഫ് കോഴിക്കോട് പദ്ധതിയ്ക്ക് തുടക്കം 

stu

കോഴിക്കോട്: കോളേജ് വിദ്യാർത്ഥികളെ പങ്കാളികളാക്കി ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിക്കുന്ന സാമൂഹ്യ സേവന പദ്ധതിയായ 'കാമ്പസ് ഒഫ് കോഴിക്കോടി'ന് തുടക്കം. പദ്ധതി വിശദീകരണത്തിനായി ജില്ലയിലെ കോളേജ് പ്രിൻസിപ്പൽമാരുടെ യോഗം ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി കളക്ടറേറ്റിൽ വിളിച്ചു ചേർത്തു.

ജില്ലാ ഭരണകൂടത്തിന്റെയും കോളേജുകളുടെയും നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. 'നല്ല നാളേക്കായ്' എന്ന പേരിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ, മാലിന്യ നിർമ്മാർജനം, ജല സാക്ഷരത, ഊർജ സംരക്ഷണം, മാനസികാരോഗ്യം, ഇ- സാക്ഷരത, ഭിന്നശേഷിക്കാർ, വിധവകൾ, സ്ത്രീകൾ എന്നിവർക്കുള്ള പ്രത്യേക പരിപാടികൾ തുടങ്ങിയവയാണ് ഈ അക്കാഡമിക് വർഷം നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കോളേജുകൾക്ക് അവാർഡ് സമ്മാനിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.